Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Arch Bishop

Europe

ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് ബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ത്തി​ക്കാ​നി​ൽ തു​ട​ക്കം

വ​ത്തി​ക്കാ​ൻ സി​റ്റി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പ് - യു​കെ ക​ൺ​വ​ൻ​ഷ​ൻ 2026-ന്‍റെ ഭാ​ഗ​മാ​യി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി സ്മ​ര​ണാ​ർ​ഥം വ​ത്തി​ക്കാ​ൻ സി​റ്റി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സി​ന​ഡ് സെ​ക്ര​ട്ട​റി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ശു​ദ്ധ തോ​മാ​സ് ശ്ലീ​ഹാ​യു​ടെ അ​പ്പോ​സ്തോ​ലി​ക പാ​ര​മ്പ​ര്യ​വും പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശി​ല്പി​യാ​യ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും വി​ശ്വ​സ്ത​ത​യോ​ടെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന മ​ല​ങ്ക​ര സ​ഭ​യു​ടെ ഇ​ട​യ​ശ്രേ​ഷ്ഠ​നാ​ണ് കാ​തോ​ലി​ക്കാ ബാ​വ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചു.

വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി​യു​ടെ സിം​ഹാ​സ​ന​വും അ​പ്പോ​സ്തോ​ല​ന്മാ​രു​ടെ കേ​ന്ദ്ര​വു​മാ​യ റോ​മി​ൽ ഒ​ത്തു​കൂ​ടു​ന്ന​ത് ആ​ഗോ​ള സ​ഭ​യു​മാ​യു​ള്ള മ​ല​ങ്ക​ര സ​ഭ​യു​ടെ കൂ​ട്ടാ​യ്മ​യു​ടെ ജീ​വ​സു​റ്റ ആ​വി​ഷ്കാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ക്കാ​ല​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മെ​ത്രാ​നെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ​രി​ശു​ദ്ധാ​ത്മാ​വി​ന്റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കൂ​റി​ലോ​സ് അ​നു​സ്മ​രി​ച്ചു.

ക​ർ​ദി​നാ​ൾ ക്ലി​മീ​സ് ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ സ​ഭ​യു​ടെ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ആ​ഗോ​ള സാ​ന്നി​ധ്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

മ​ത​സം​ഭാ​ഷ​ണ​ത്തി​നാ​യു​ള്ള ഡി​ക്കാ​സ്റ്റ​റി​യു​ടെ പ്രീ​ഫെ​ക്ട് അ​ത്യു​ന്ന​ത ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട്, പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കാ​യു​ള്ള ഡി​ക്കാ​സ്റ്റ​റി​യു​ടെ സെ​ക്ര​ട്ട​റി ആ​ർ​ച്ച്ബി​ഷ​പ് മൈ​ക്ക​ൽ ജ​ലാ​ഖ് ഒ​എ​എം, യൂ​റോ​പ്പി​ലെ​യും യു​കെ​യി​ലെ​യും അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ്, അ​ല്മാ​യ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് യൂ​റോ​പ്പി​ലെ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ പു​ലി​പ്ര എ​ന്നി​വ​രു​ൾ​പ്പെ​ടെ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യ മു​ഴു​വ​ൻ പേ​രെ​യും ആ​ർ​ച്ച്ബി​ഷ​പ് സ്വാ​ഗ​തം ചെ​യ്തു.

ജു​ബ​ൽ സാ​ജി​യാ​ണ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്ന​ത്. ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് മ​ല​ങ്ക​ര സ​ഭ​യ്ക്കും ആ​ഗോ​ള സ​ഭ​യ്ക്കും ക​ർ​ദി​നാ​ൾ ക്ലി​മീ​സ് ബാ​വാ ന​ൽ​കു​ന്ന മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വ​ത്തെ​യും സ​മ​ർ​പ്പി​ത സേ​വ​ന​ത്തെ​യും ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ പ്ര​കീ​ർ​ത്തി​ച്ചു.

അ​ദ്ദേ​ഹ​ത്തെ ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തി​നെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട്, കാ​തോ​ലി​ക്കാ ബാ​വാ ദൈ​വ​വി​ളി​യോ​ട് ഉ​ദാ​ര​മാ​യി പ്ര​തി​ക​രി​ക്കു​ക​യും പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ ശ​ബ്ദ​മാ​യി മാ​റു​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ഭൈ​ക്യ ശ്ര​മ​ങ്ങ​ൾ, മ​ത​സൗ​ഹാ​ർ​ദ്ദം, ഇ​ട​യ​നേ​തൃ​ത്വം, സു​വി​ശേ​ഷ​വ​ത്ക​ര​ണം എ​ന്നി​വ​യി​ൽ ക​ർ​ദി​നാ​ൾ ക്ലി​മീ​സ് ബാ​വാ ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Latest News

Corehub Up